കൊച്ചി: സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദിയാഘോഷം മെയ് 8ന് എറണാകുളത്ത് നടക്കും. ചിന്മയാമിഷന്റെ കേരളഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ സ്വാമി ചിന്മയാനന്ദന്റെ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ചിന്മയാമിഷന് ആഗോള അദ്ധ്യക്ഷന്‍ സ്വാമി തേജോമയാനന്ദ രക്ഷാധികാരിയും സ്വാമി വിവിക്താനന്ദ സരസ്വതി ചെയര്‍മാനും സുരേഷ് മോഹന്‍ ചീഫ് കോ-ഓര്‍ഡിനേറ്ററുമാണ്. എം.കെ. കുട്ടപ്പന് മേനോന് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. വിവിധ ഹൈന്ദവ സംഘടനാ ആചാര്യന്മാര്, സമുദായ സംഘടനാ ഭാരവാഹികള്‍, സാമൂഹിക, സാംസ്ക്കാരികരംഗത്തെ പ്രഗത്ഭര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.
2015 മെയ് 8 മുതല്‍ 2016 മെയ് 8 വരെയുള്ള ഒരുവര്‍ഷക്കാലത്തെ ആഘോഷങ്ങള്‍ക്ക് മെയ് 6,7,8 തീയതികളില്‍ എറണാകുളത്തപ്പന് മൈതാനിയില്‍ തിരിതെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: