കല്‍പ്പറ്റ: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലേക്ക് നടത്തിയ തെരഞ്ഞടുപ്പ് സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതിന് സംസ്ഥാന മിഷന് നല്കുന്ന മികവിനുള്ള അംഗീകാരം വയനാട് ജില്ലക്ക് ലഭിച്ചു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസ്ഥാന – ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനമായ സി.ഡി.എസ് (പഞ്ചായത്ത്, മുനിസിപ്പല്‍ തലം), എ.ഡി.എസ് (വാര്‍ഡ് തലം) അയല്‍ക്കൂട്ടതലം എന്നീ മൂന്ന് തലങ്ങളില്‍ മുന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മികവിനുള്ള അംഗീകാരം (സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്) കുടുംബശ്രീ സംസ്ഥാന എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.കെ.ബി.വല്സലകുമാരിയില് നിന്നും ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: