ഭക്തിയുടെ നിറവില്‍ ഇന്ന് തൈപ്പൂയക്കാവടിയാട്ടം

Monday 2 February 2015 10:09 pm IST

കൊല്ലം: കാപ്പുകെട്ടി, വ്രതമെടുത്ത്, ഹര ഹരോ മന്ത്രങ്ങളുമായി ഇന്ന് പതിനായിരങ്ങളെ നാടെങ്ങും കാവടിയാട്ടം നടത്തും. ഭക്തിയുടെ പാരമ്യതയില്‍ അഗ്നിയെ കുളിര്‍ജലമാക്കി അവര്‍ തീര്‍ത്ഥാടനപുണ്യത്തില്‍ ആറാടും. തൈപ്പൂയത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രമായി. ശൂലംകുത്താനും കാവടി എടുക്കുന്നതിനും വേണ്ടി വ്രതം നോറ്റിരുന്ന ഭക്തന്മാര്‍ ക്ഷേത്രങ്ങളില്‍ എത്തി തുടങ്ങി. ഉമയനല്ലൂര്‍, വെണ്ടാര്‍, പൂജപ്പുര, വിലങ്ങറ എന്നിവിടങ്ങളിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിലാണ് വിപുലമായ രീതിയില്‍ തൈപ്പൂയം കൊണ്ടാടുന്നത്. കൊല്ലം ഉമയനല്ലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 5.15ന് അഷ്ടാഭിഷേകം, പഞ്ചാമൃതാഭിഷേകം, 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6ന് തങ്കഅങ്കി ചാര്‍ത്ത്, 6.45ന് സോപാനസംഗീതം, 7ന് ഭാഗവതപാരായണം, 7.30ന് കാവടി എഴുന്നള്ളത്ത് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. 10.30ന് മഹാപ്രസാദമൂട്ട്, 11.45ന് കാവടി അഭിഷേകം, വൈകിട്ട് 6.30ന് ദീപക്കാഴ്ച, 6.45ന് പുഷ്പാഭിഷേകം നെടുമ്പന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ രാവിലെ 8.05ന് ക്ഷേത്രത്തില്‍നിന്ന് കാവടി ഘോഷയാത്ര ആരംഭിക്കും. 9ന് പ്രതിഷ്ഠാവാര്‍ഷിക കലശപൂജ, 11.30ന് അഗ്‌നിക്കാവടി, 11.40ന് കാവടി അഭിഷേകം, 12.30ന് അന്നദാനം, കെട്ടുകാഴ്ച, വൈകിട്ട് 4ന് നെടുമ്പന സ്‌റ്റേഡിയം ജങ്ഷനില്‍നിന്നാരംഭിക്കും. 5.30ന് താലപ്പൊലിയും വിളക്കും, 7.15ന് പുഷ്പാഭിഷേകം രാത്രി 8.30ന് സൂപ്പര്‍ഹിറ്റ് ഗാനമേള. മുട്ടയ്ക്കാവ് വയലില്‍ ഭഗവതിക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവദിവസം നെടുമ്പന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്ക് പോകുന്ന കാവടി ഘോഷയാത്രയില്‍ വയലില്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് രാവിലെ 8ന് സൂര്യകാവടി, പറവക്കാവടി, തേര് തുടങ്ങിയവ പങ്കെടുക്കും. പുത്തന്‍കുളം തലക്കുളം പാറയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ കാവടിഘോഷയാത്ര, 8ന് സ്‌കാന്ദപുരാണപാരായണം, 11.30ന് സര്‍ൈവശ്വര്യപൂജ, 12ന് കഞ്ഞിസദ്യ, 3ന് ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്ക്, വൈകിട്ട് 5ന് വോയ്‌സ് ഓഫ് കിഡ്‌സിന്റെ ഗാനമേള, 9.30ന് തിരുവനന്തപുരം നളന്ദയുടെ നേരഴക്‌നാടന്‍പാട്ട് നൃത്താവിഷ്‌കാരം. നെടുങ്ങോലം കോട്ടേക്കുന്ന് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഇന്ന് ഗ്രാമപ്രദക്ഷിണം, രാത്രി 7.30ന് പരവൂര്‍ നൃത്തശ്രീയുടെ നൃത്തപരിപാടി. രാവിലെ 5 മുതല്‍ കാവടി അഭിഷേകം, 6.15ന് താലപ്പൊലിയും വിളക്കും, 6.45ന് ദീപക്കാഴ്ച, 7ന് കൊടിയിറക്കം, 8ന് നൃത്ത നാടകം. നാളെ രാവിലെ 8ന് പൊങ്കാല, സ്‌കാന്ദപുരാണ പാരായണം, 8.30ന് ഹിഡുംബനൂട്ട്, 9ന് സര്‍പ്പബലി, വൈകിട്ട് ആറിന് പ്രസാദശുദ്ധി, കലശപൂജ, കലശാധിവാസം. 5ന് രാവിലെ 7ന് കലശാഭിഷേകം, 11ന് പ്രത്യേക ദീപക്കാഴ്ച എന്നിവയുണ്ട്. പാരിപ്പള്ളി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഇന്ന് രാവിലെ 9ന് കാവടി അഭിഷേകം, 10.30ന് പായസവിതരണം. വൈകിട്ട് ഏഴിന് ഭഗവതിസേവ. ഒഴുകുപാറ ചെമ്പന്‍കുളം ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ഇന്ന് രാവിലെ 7ന് കാവടിയഭിഷേകം. കൊട്ടാരക്കര: കാവിയുടുത്ത് കാവടിയേന്തി ഭക്തസഹസ്രങ്ങള്‍ മനംനിറഞ്ഞ് സ്വയംമറന്ന് ആനന്ദനടനം ചെയ്യുന്ന തൈപ്പൂയക്കാവടിയാട്ടത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. മുരുക ക്ഷേത്രങ്ങളായ വെണ്ടാര്‍, വിലങ്ങറ, വെളിയം, പുത്തൂര്‍ കതിരവന്‍കുന്ന്, വെട്ടിക്കവല കണ്ണംങ്കോട്, തുടങ്ങി ക്ഷേത്രങ്ങലിലെല്ലാം കാവടി, വേല്‍ എന്നിവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട സ്വര്‍ണക്കാവടി ഘോഷയാത്ര വെണ്ടാര്‍ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് വിലങ്ങറയിലും കാവടിയേന്തിയ ഭക്തരുടെ വരവ് തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.