പുനലൂരില്‍ നൂറുകണക്കിനുപേര്‍ ബിജെപിയില്‍ ചേര്‍ന്നു

Monday 2 February 2015 10:12 pm IST

പുനലൂര്‍: പുനലൂരിലും പരിസരപ്രദേശങ്ങളിലും നിന്ന് നൂറുകണക്കിനാളുകള്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കേരളാകോണ്‍ഗ്രസിലെ പ്രമുഖനേതാവും താലൂക്ക് സമാജം സ്‌കൂള്‍ മുന്‍പ്രസിഡന്റ്, മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന സി.ആര്‍. ഗിരീഷ്‌കുമാര്‍, കേരളാകോണ്‍ഗ്രസ് പുനലൂര്‍ നിയോജകമണ്ഡലം മുന്‍സെക്രട്ടറി പി.ആര്‍.എസ്. പിള്ള, കേരളായൂത്ത് ഫ്രണ്ട് മണ്ഡലം ജനറല്‍സെക്രട്ടറി എസ്. രാജേഷ്‌കുമാര്‍, കെവൈഎഫ് പുനലൂര്‍ മണ്ഡലം മുന്‍സെക്രട്ടറി വി. ശ്രീകുമാര്‍, സാഹിത്യകാരന്‍ ജി. ശ്രീധരന്‍പിള്ള, ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം. വേണുഗോപാല്‍, സിഐടിയു നേതാവായ നവാസ്, സുധീഷ്, എസ്എഫ്‌ഐ നേതാവായ രഞ്ജിത് എന്നിവരടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരനില്‍ നിന്നും മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്. കിഴക്കന്‍മേഖലയില്‍ വിവിധ പാര്‍ട്ടികളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരും നേതാക്കളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിന് പാര്‍ട്ടിയില്‍ തരംതാഴ്ത്തപ്പെട്ട നിരവധിയാളുകളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ബിജെപിയില്‍ ചേര്‍ന്ന കേരളാകോണ്‍ഗ്രസ് നേതാവ് സി.ആര്‍.ഗിരീഷ് ജന്മഭൂമിയോട് പറഞ്ഞു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലാണ് ഇവര്‍ സംസ്ഥാനപ്രസിഡന്റ് വി.മുരളീധരനില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. യോഗത്തില്‍ ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍, സംസ്ഥാനസെക്രട്ടറി ബി.രാധാമണി, ജില്ലാ ജനറല്‍സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, വൈസ്പ്രസിഡന്റ് ദിനേശ്, കാടാംകുളം രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി വടമണ്‍ ബിജു, യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം അരുണ്‍ ചന്ദ്രശേഖര്‍, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ രമേശ് മേലില, മണ്ഡലം സെക്രട്ടറി എം. തുളസീധരന്‍, ബിജെപി പുനലൂര്‍ വെസ്റ്റ് ഏരിയാകമ്മിറ്റി പ്രസിഡന്റ് അജിത് ആരംപുന്ന, ജനറല്‍ സെക്രട്ടറി ഭരണിക്കാവ് സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.