എരുമേലി: സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഹയര്‍ സെക്കണ്ടറി ഓഫീസിനു മുന്നിലുള്ള ക്ലാസ് മുറിയിലെ ഡെസ്ക് കത്തിച്ചു. ലെറ്റര്‍ ബോക്സ് തകര്‍ക്കുകയും ചെയ്തു. തെങ്ങില്‍ നിന്നും കരിക്ക് പറിച്ച് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ കൊണ്ടുപോയി വെട്ടികുടിച്ചശേഷം പ്രദേശമാകെ വൃത്തികേടാക്കുകയും ചെയ്തു. ബാത്ത്റൂമിന്റെ കതകുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. കുട്ടികളും പിടിഎ ഭാരവാഹികളും അദ്ധ്യാപകരും ചേര്‍ന്ന് സംരക്ഷിച്ചുപോരുന്ന ചെടികളും ചെടിച്ചട്ടികളും തല്ലിയുടച്ചതായും പ്രിന്‍സിപ്പല്‍ ആന്‍സമ്മാ തോമസ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്ത അവധിക്കുശേഷം സ്കൂളിലെത്തിയപ്പോഴാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെ വിവരം അറിയുന്നത്.
സ്കൂളിലെ സാമൂഹ്യവിരുദ്ധരുടെ ശല്യത്തില്‍ പ്രതിഷേധിച്ച് പിടിഎയുടെ നേതൃത്വത്തില്‍ എരുമേലി ടൗണില്‍ മൗനജാഥ നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എരുമേലി എസ്ഐ രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: