ശ്രീലങ്കന്‍ പ്രസിഡന്റ് 16ന് ഭാരതം സന്ദര്‍ശിക്കും

Tuesday 3 February 2015 2:17 pm IST

ന്യൂദല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഈ മാസം 16ന് ഭാരതം സന്ദര്‍ശിക്കും. പ്രസിഡന്റ് പദവിയിലേറിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച സിരിസേനയെ അഭിനന്ദനം അറിയിക്കാന്‍ ഫോണ്‍ ചെയ്ത മോദി അദ്ദേഹത്തെ ഭാരതം സന്ദര്‍ശിക്കാനായി ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച സിരിസേന താന്‍ അധികാരത്തിലേറി ആദ്യ നൂറ് ദിവസങ്ങള്‍ക്കകം സന്ദര്‍ശനം നടത്തുമെന്ന് സൂചന നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 13നും 15നും മധ്യേ ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തും. കൊളംമ്പോയിലെ സണ്‍ഡേ ടൈംസ് ദിനപ്പത്രമാണ് സന്ദര്‍ശന തീയതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.