നിന്റെ ഭൗതികസ്വത്തുക്കള്‍ നിന്നില്‍നിന്നും ഞാന്‍ എടുത്തുകളയുമ്പോള്‍, ഞാന്‍ നിന്നെ ശിക്ഷിക്കുന്നതായി നിനക്ക് തോന്നാം. നിന്റെ പ്രിയപ്പെട്ടവര്‍ ജീവിതത്തോട് വിട പറയുമ്പോള്‍, ഞാന്‍ ക്രൂരനാണെന്ന് നിനക്ക് തോന്നാം. ഇതെല്ലാം എന്റെ പുരസ്കാരങ്ങള്‍ മാത്രം. നിന്നെ ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാനും, നിന്റെ സമ്പത്തുക്കളെല്ലാം നിരര്‍ത്ഥവും നിസ്സാരവുമാണ് എന്ന് ബോദ്ധ്യപ്പെടുത്താനും.
സ്നേഹമെന്ന് നീ വിളിക്കുന്ന ഒടുങ്ങാത്ത വികാരങ്ങളെ കീഴടക്കാനും ഞാന്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണത്. നിന്റെ പ്രതേ്യക സ്വഭാവങ്ങളില്‍നിന്നും നിന്നെ നിസ്സഹായനാക്കുന്ന നിന്റെ വിചിത്രവും സാങ്കല്പികവുമായ സ്വഭാവവിശേഷങ്ങളില്നിന്നുംകൂടി, നിന്നെ സ്വതന്ത്രനാക്കാനും വേണ്ടിയാണ്. നിന്റെ യഥാര്‍ത്ഥ സമ്പത്ത് ”ഈശ്വരന്” മാത്രമാണ്. സമസ്ത ലോകങ്ങളിലേയും സമ്പത്ത് മുഴുവന്‍ നിന്റെ ഉള്ളിലുണ്ട്. നീ എല്ലാപേരെയും സ്നേഹിക്കൂ. എല്ലാപേരെയും സേവിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: