പൊന്‍കുന്നം: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയില്‍ കെഎസ്ഇബി പടിക്കല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക പാഴ്സല്‍ സര്‍വീസിലെ ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന തമിഴ്നാട് സ്വദേശിയുടെ ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പാഴ്സല്‍ സര്‍വീസ് ലോറിയുടെ ഡ്രൈവറായ കര്‍ണാടക സ്വദേശി ചിന്നസ്വാമി (47)യെ പരുക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാധത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഇയാളെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. ലോറികള്‍ റോഡില്‍ നിന്നും മാറ്റുവാന്‍ കഴിയാതിരുന്നതിനാല്‍ അരമണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: