പത്തനംതിട്ട: അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ആദ്ധ്യാത്മിക, ഹൈന്ദവ നവോത്ഥാന മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കു നല്കുന്ന ശ്രീവിദ്യാധിരാജ ദര്‍ശന പുരസ്കാരം സംസ്കൃത പണ്ഡിതന് മുതുകുളം ശ്രീധറിന് സമ്മാനിക്കും.
ഏഴു പതിറ്റാണ്ടായി, ആദ്ധ്യാത്മിക സാംസ്കാരിക നവോത്ഥാന മേഖലയിലും സംസ്കൃത, ഭാഷാസാഹിത്യ രംഗത്തും, സമഗ്രമായ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.
വിശ്വാസംസ്കൃതപ്രതിഷ്ഠാന് പുരസ്കാരം, കവിരാജപുരസ്കാരം, പണ്ഡിതരത്നം തുടങ്ങി വിവിധ സമ്മാനങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സമ്മേളനത്തിന്റെ ആറാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 3 ന് നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനത്തില്‍ മഹാകവി മുതുകുളം ശ്രീധറിന് വിദ്യാധിരാജ പുരസ്കാരം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് സമ്മാനിക്കുമെന്ന് മണ്ഡലം സെക്രട്ടറി അഡ്വ. എം.പി. ശശിധരന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: