മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി

Wednesday 4 February 2015 8:41 pm IST

കൊച്ചി: ദേശീയ ഗെയിംസിലെ ലാലിസം പരിപാടിയുടെ പേരില്‍ വിമര്‍ശനം നേരിടേണ്ടിവന്ന മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി രംഗത്ത്. ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തില്‍ മോഹന്‍ലാലിന് എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും മമ്മൂട്ടി പ്രഖ്യാപിച്ചു. ഒരു കലാകാരന്‍ പലപ്പോഴും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കലാപ്രകടനങ്ങള്‍ നടത്തുന്നത്. ലാല്‍ നമ്മുടെയൊക്കെ അഭിമാനമാണ്. അങ്ങനെയുള്ള അദ്ദേഹത്തിന്റെ അഭിനയപാടവത്തെ അംഗീകരിക്കണം. നല്ല ഉദ്ദേശത്തോടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം ചെയ്തത്. ഇനി അദ്ദേഹത്തെ ശാന്തമായി ജോലിചെയ്യാന്‍ അനുവദിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കി ദേശീയ ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തൃപ്പൂണിത്തുറയിലെ ലൊക്കേഷനില്‍വച്ചാണ് മമ്മൂട്ടി മോഹന്‍ലാലിനെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.