ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ട്രെയിന്‍ ജീപ്പിലിടിച്ച് ആറ് പേര് മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ചൊവ്വാഴ്ച വൈകിട്ടോടെ ന്യൂയോര്‍ക്കില്‍ നിന്നും 32 കിലോമീറ്റര്‍ വടക്ക് മാറിയാണ് സംഭവം.
ലെവല്‍ ക്രോസിലൂടെ റെയില്‍ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച ജീപ്പിലാണ് ട്രെയിന്‍ ഇടിച്ചത്. ജീപ്പിന്റെ ഡ്രൈവറും ട്രെയിന്‍ യാത്രികരായ അഞ്ച് പേരുമാണ് മരിച്ചത്. ഇടിച്ച ശേഷം ജീപ്പുമായി ട്രെയിന്‍ കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. ഇതിനിടെ ജീപ്പിനും ട്രെയിന്റെ മുന്‍ഭാഗത്തിനും തീപിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: