കൊച്ചി: ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ഡബിള്‍സില്‍ കേരളം ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. ആന്ധ്രാപ്രദേശിന്റെ നിക്കത്ത് ബാനു നെയ്ന സഖ്യത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള ക്യാപ്റ്റന്‍ മരിയ റോണിസെറ ജേക്കബ് ടീം ക്വാര്‍ട്ടറിലെത്തിയത്.
പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് ടീമുകളും ക്വാര്‍ട്ടറില്‍ കടന്നു. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച രാവിലെ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ മരിയസെറ സഖ്യം പശ്ചിമബംഗാളിന്റെ മൗമദാസ്പൗലമി ഗഥക് സഖ്യത്തെ നേരിടും.
അമ്പെയ്ത്തിലും കേരളം മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. കോമ്പൗണ്ട് വിഭാഗം വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ എ.കെ.മനാഫ് ക്വാര്‍ട്ടറിലെത്തി. വ്യാഴാഴ്ചയാണ് ക്വാര്‍ട്ടര്‍. അതേ സമയം ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യന്‍ റൗണ്ടില്‍ താരങ്ങളെല്ലാം രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി.
കേരളത്തിന്റെ അരുണ്‍ കെ.വി, രാജീവ് എം, അജിത് ബാബു, ജൂഡിത്ത് മേരിദാസന്‍, അഭിത, മനീഷ, ശരണ്യ എന്നിവരാണ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: