വി.ടി. സ്മാരക പുരസ്‌കാരം മാടമ്പ് കുഞ്ഞുകുട്ടന്

Wednesday 4 February 2015 8:04 pm IST

പാലക്കാട്: ശ്രീകൃഷ്ണപുരം വി.ടി ഭട്ടതിരിപ്പാട് കോളജ് ഭരണസമിതി ഏര്‍പ്പെടുത്തിയ വി.ടി.സ്മാരക അവാര്‍ഡിന് സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടനെ തിരെഞ്ഞടുത്തു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വി ടി യുടെ ചരമദിനമായ 12 ന് കോളജില്‍ നടക്കുന്ന വി ടി അനുസ്മരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും. അവാര്‍ഡ്ദാനം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍പിപി നമ്പൂതിരി നിര്‍വഹിക്കും. ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലേഖന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവും അന്ന് നടക്കും. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി ജയന്‍, പി ഹരിദാസ്, എം എന്‍ ശങ്കരന്‍നമ്പൂതിരി പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.