എല്ലാ കുഞ്ഞുങ്ങള്‍ക്കും ആവശ്യാനുസരണമുള്ള ബുദ്ധിശക്തിയുണ്ട്. നിങ്ങളുടെ ജീര്‍ണത അവനില്‍ അടിച്ചേല്‍പ്പിക്കുന്നതിനുപകരം അവന്റെ ബുദ്ധിശക്തിയിലേക്ക് അവന് വളരാനുള്ള ഒരന്തരീക്ഷം നിങ്ങള്‍ സൃഷ്ടിക്കണം. അവനെ സ്വാധീനിക്കുന്ന കാര്യങ്ങളിലേക്ക് വരുമ്പോള്‍, അവന്റെ അദ്ധ്യാപകര്‍ക്ക് അതിലൊരു പങ്കുണ്ടാകും.
അവന്റെ കൂട്ടുകാര്‍ക്ക്, സമൂഹത്തിന്റെ മറ്റു വിഭാഗങ്ങള്‍ക്ക്, എന്നിങ്ങനെ അവന്റെമേല്‍ സ്വാധീനമുണ്ടാകും. അതു നിങ്ങള്‍ക്ക് മുഴുവനായി ഒഴിവാക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ കുഞ്ഞിനായി ഒരു സാനറ്റോറിയം പണിയാന്‍ കഴിയില്ല എന്നിരിക്കിലും, ആ കുഞ്ഞിന്റെ വിവേകം വളരാനനുവദിക്കാന് വലിയ ഒരു പങ്ക് നിങ്ങള്‍ക്ക് വഹിക്കാന്‍ കഴിയും.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍, പഠിപ്പിക്കാനുള്ള സമയമായി എന്നാണ് നിങ്ങളുടെ വിചാരമെങ്കില്, നിങ്ങള്‍ ആ കുഞ്ഞിനെ നശിപ്പിക്കുകയായിരിക്കും ചെയ്യുന്നത്. ഒരു കുഞ്ഞു നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അത് നിങ്ങള്‍ക്ക് പഠിക്കാനുള്ള സമയമാണ്. കാരണം, നിങ്ങള്‍ ജീവിതത്തില്‍ പലതും കൈവിട്ടുകളഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഒട്ടുമുക്കാലും വക്രതയാര്ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: