193 . ഹംസയുക്തവിമാനസ്ഥാ – അരയന്നങ്ങളെ പൂട്ടിയ വിമാനത്തില്‍ സ്ഥിതിചെയ്യുന്നവള്‍. സുംഭനിസുംഭന്മാര് സേനയോടുകൂടി ദേവിയെ ആക്രമിച്ചപ്പോള്‍ ദേവിയുടെ വിവിധമൂര്ത്തികളായ ദേവന്മാരുടെ ശക്തികള്‍ ദേവിയില്നിന്നുണ്ടായി. അവരില്‍ ഒരു ശക്തിയാണു ബ്രഹ്മാണി. ബ്രഹ്മാവിന്റെ വാഹനമായ ഹംസരഥത്തില്‍ ബ്രഹ്മാണീ ദേവി യുദ്ധത്തിനെത്തി.
194 . ബ്രഹ്മാണീരൂപധാരിണീ – ബ്രഹ്മാണിയുടെ രൂപം ധരിച്ചവള്‍. ബ്രഹ്മാവിനു സദൃശമായ രൂപവും ആയുധങ്ങളുമായാണ് ബ്രഹ്മാണീ ദേവി എത്തിയത്.
”ഹംസയുക്തവിമാനസ്ഥാ സാക്ഷസൂത്രകമണ്ഡലുഃ
ആയാതാ ബ്രഹ്മണഃ ശക്തിര്‍ ബ്രഹ്മാണീ
എന്ന് പറയപ്പെടുന്നു. (ദേവീ മാഹാത്മ്യം 8-14). ബ്രഹ്മാണീ ദേവിയുദ്ധത്തില് പങ്കെടുത്തതിനെപ്പറ്റി
”കമണ്ഡലുജലാക്ഷേപഹതവീര്യാന് ഹതൗജസഃ
ബ്രഹ്മാണീ ചാകരോച്ഛത്രുന് യേന യേന ന്യൂ ധാവതി”
(ബ്രഹ്മശക്തിയായ ബ്രഹ്മാണിദേവി പോയയിടത്തെല്ലാം അസുരരെ കമണ്ഡലുവിലെ ജലം തളിച്ച് ഹതവീര്യരും ഹതൗജസ്സുകളും ആക്കിത്തീര്‍ത്തു. (ദേവീമാഹാത്മ്യം 8.32) എന്നാണ് ദേവീമാഹാത്മ്യം വിവരിക്കുന്നത്.
195 . മാഹേശ്വരി – മഹേശ്വരന്റെ ശക്തി. ദേവിയുടെ ഒരു രൂപമാണ് മാഹേശ്വരി.
196 . മഹാദേവശക്തിഭൂഷാവിലാസിനീ – മഹാദേവന്റെ ശക്തിയും ഭൂഷണങ്ങളുമണിഞ്ഞു ശോഭിക്കുന്നവള്‍. മഹേശ്വരിയുടെ രൂപത്തില്‍ ദേവിയുടെ ശൈവമൂര്‍ത്തി യുദ്ധത്തില്‍ പങ്കെടുക്കാനെത്തി, മാഹേശ്വരിയെ ദേവീമാഹാത്മ്യം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
”മാഹേശ്വരീ വൃഷാരൂഢാ ത്രിശൂലവരധാരിണീ
മഹാഹിവലയാ പ്രാപ്താ ചന്ദ്രലേഖാവിഭൂഷണാ”
(ശ്രേഷ്ഠമായ ത്രിശൂലം ധരിച്ച് മഹാസര്പ്പവലയങ്ങളും ചന്ദ്രക്കലയുമണിഞ്ഞ് വൃഷാരൂഢയായി മാഹേശ്വരി എത്തിച്ചേര്‍ന്നു. ദേവീമാഹാത്മ്യം 8.15)
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: