പാത്രിയര്‍ക്കീസ് ബാവായ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കും

Wednesday 4 February 2015 8:58 pm IST

കോട്ടയം: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ എട്ടിനു വൈകിട്ട് നാലിനു നെഹ്‌റു സ്‌റ്റേഡിയത്തില്‍ വരവേല്പ് നല്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവാ അധ്യക്ഷതവഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍തീമോത്തിയോസ് മെത്രാപ്പോലീത്ത പാത്രിയര്‍ക്കീസ് ബാവായ്ക്ക് മംഗളപത്രം സമര്‍പ്പിക്കും. മര്‍ത്തോമ സുറിയാനിസഭ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവാ, സിഎസ്‌ഐ ഡപ്യൂട്ടിമോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, അനൂപ് ജേക്കബ്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ജോസ് കെ. മാണി എംപി, ജസ്റ്റിസ് കെ.ടി.തോമസ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം.എ.യൂസഫ് അലി, എം.ജി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, യുഡിഎഫ്കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, സഭാട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറിജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ എട്ടിന് പാത്രിയര്‍ക്കീസ്ബാവ ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ്‌മേരീസ് കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു വടവാതൂര്‍ മാര്‍ അപ്രേം പള്ളി, കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളി, കോട്ടയം മോര്‍ ഇഗ്നാത്തിയോസ് സിംഹാസന കത്തീഡ്രല്‍ എന്നിവിടങ്ങള്‍സന്ദര്‍ശിക്കും. ഒമ്പതിനു വൈകിട്ട് നാലിനു കുറിച്ചി സെന്റ്‌മേരീസ് പള്ളിയില്‍ സ്വീകരണം നല്‍കും. 10ന് രാവിലെ ഏഴിനു കോട്ടയം കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ്‌സെന്ററിലെ സെന്റ്‌ജോര്‍ജ് പള്ളിയുടെ മൂറോന്‍ കൂദാശയുടെ പൂര്‍ത്തീകരണം ബാവ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ സ്വീകരണ കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ ഡോ. തോമസ് മാര്‍തീമോത്തിയോസ് മെത്രാപ്പോലീത്ത, ജനറല്‍ കണ്‍വീനര്‍ ജോസഫ് മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഇടുക്കിഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത,സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യുതെക്കേത്തലയ്ക്കല്‍, കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ മൂലയില്‍,കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ മണലേല്‍ച്ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.