കലാമണ്ഡലം രാജീവന് പുരസ്‌കാരം

Wednesday 4 February 2015 8:59 pm IST

കൊട്ടാരക്കര: കൊട്ടാരക്കര തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം രാജീവന്‍ നമ്പൂതിരിക്ക്. ആംഗ്യാഭിനയ തികവ്, അവതരണ നൈപുണ്യം, വേഷഭംഗി, ആകര്‍ഷകത്വം എന്നിവയിലൂടെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചതാണ് 2015ലെ പുരസ്‌കാരത്തിന് രാജീവന്‍ നമ്പൂതിരിയെ അര്‍ഹനാക്കിയത്. കഥകളി കലാമണ്ഡലത്തിന്റ പതിമൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 15ന് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. അന്തരിച്ച പ്രശസ്ത കഥകളി നടന്‍ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെ മകനാണ് രാജീവന്‍ നമ്പൂതിരി. സംസ്‌കൃത പഠനത്തിന് ശേഷം കേരള കലാമണ്ഡത്തില്‍ നിന്ന് കഥകളിവേഷത്തിന് ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും ഫസ്റ്റ് ക്ലാസില്‍ പാസായി. കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ നിന്നും ജൂനിയര്‍ ഫോല്ലോഷിപ്പ് ലഭിച്ചു. കേരളകലാമണ്ഡലത്തില്‍ നിന്നും 2003ല്‍ കഥകളി യുവനടനുള്ള പുരസ്‌കാരമടക്കം 14ലധികം അവാര്‍ഡുകള്‍ നേടി. ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, ചൈന, ദുബായ്, തായ്‌ലന്റ്എന്നീ രാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഏത് സ്ത്രീപുരുഷ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുമെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.