തിരുവനന്തപുരം: ദേശീയ ഗെയിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസത്തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലാലിസത്തിനെതിരെ പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച ലാലിസത്തിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നത്.
എതിര്‍കക്ഷികളായി കായിക മന്ത്രി, ചീഫ് സെക്രട്ടറി, കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നാഷണല്‍ ഗെയിംസ് സിഇഒ എന്നിവരേയും മോഹന്‍ലാലിനെ അഞ്ചാം കക്ഷിയുമാക്കിയായിരുന്നു പരാതി. കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടാന്‍ ലാലിനെ മറയാക്കുന്നതായും ടെണ്ടര്‍ വിളിക്കാതെയാണ് ലാലിന് പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: