കടലില്‍ ചാടിയ വൃദ്ധനെ നാട്ടുകാര്‍ രക്ഷപെടുത്തി

Wednesday 4 February 2015 9:49 pm IST

ആലപ്പുഴ: കടലില്‍ ചാടിയ വൃദ്ധനെ നാട്ടുകാരും പോലീസുകാരും ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ പതിനൊന്നൊടെയായിരുന്നു സംഭവം. വണ്ടാനം കിണര്‍ മുക്ക് കടപ്പുറത്തായിരുന്നു സംഭവം. ആയിരം തെങ്ങു സ്വദേശിയായ സലിംഭായ് കടലിലേയ്ക്കു ചാടുകയായിരുന്നു. നാട്ടുകാര്‍ പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പുന്നപ്ര എസ്‌ഐ: ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ഈയാളെ രക്ഷിച്ച് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.  എയ്ഡ് പോസ്റ്റ് എഎസ്‌ഐ: പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രങ്കനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.