കരാര്‍ പ്രകാരം കൊടുത്ത കാശാണ് മോഹന്‍ലാല്‍ തിരിച്ചു തരുന്നത്. അതുകൊണ്ട് പണം സര്‍ക്കാര്‍ വാങ്ങില്ല. പരിപാടി കുളമായെന്ന് ലാലിന് ബോധ്യം വന്നു. പണം തിരികെ തരുന്നു. കരാറിന്റെ കണക്കു പറയുന്ന ഉമ്മന്‍ചാണ്ടി എല്ലാ കരാര്‍ വ്യവസ്ഥയിലും ഈ നയം തുടരുമോ?
അബ്ദുള്‍ അക്ബര്‍
ഒരു രാഷ്ട്രീയക്കാരന് അഞ്ച് കോടി കൈകൂലി വാങ്ങുന്നു ആര്‍ക്കും പ്രശ്നമില്ല. ഒരുത്തന് ഒരു പാവത്തിനെ കാര്‍ ഇടിച്ചു കൊല്ലാന്‍ നോക്കുന്നു. ആര്‍ക്കും പ്രശ്നമില്ല. കൊച്ചിയില്‍ മയക്ക് മരുന്ന് വ്യാപകം. ആര്‍ക്കും പ്രശ്നമില്ല. ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളം കൊടുക്കുന്നില്ല, ആര്‍ക്കും പ്രശ്നമില്ല. കേരളത്തില്‍ നല്ല ഒരു റോഡ് ഇല്ല. ആര്‍ക്കും പ്രശ്നമില്ല. തമിഴ്നാട്ടില്‍ നിന്നും വരുന്ന ഭക്ഷണ സാമഗ്രികളില്‍ കൊടും വിഷം. ആര്‍ക്കും പ്രശ്നമില്ല. മൂന്ന് ഡാമുകള്‍ക്ക് അന്യസംസ്ഥാനം അവകാശവാദം ഉന്നയിക്കുന്നു. ആര്‍ക്കും പ്രശ്നമില്ല. 36 വര്‍ഷമായി കേരളത്തിന്റെ സ്വകാര്യ സ്വത്തായി കാണുന്ന ഒരു കലാകാരന് ഒരു തെറ്റുപറ്റി . അത് ഒരു വലിയ പ്രശ്നമായി.
പ്രജീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: