പൊന്‍കുന്നം: ഫാക്ടറിമാലിന്യം ദേശീയപാതയോരത്തെ തോട്ടില്‍ തള്ളി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാത 183 ഉപരോധിച്ചു. പാറത്തോട് സെന്റ് ഡോമിനിക്സ് കോളേജിന് സമീപത്തുള്ള പാലത്തില്‍ നിന്ന് തോട്ടിലേക്കാണ് മാലിന്യം തള്ളിയത്.വെളിച്ചിയാനി സെന്റ് ജോസഫ്സ് എല്‍.പി.സ്കൂള്‍ പരിസരത്തും ഫാക്ടറി മാലിന്യം തള്ളി.ദുര്‍ഗന്ധംകാരണം സ്കൂള്‍ തുറക്കാന്‍ കഴിഞ്ഞില്ല. മേഖലയില്‍ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത 15 മിനിട്ടോളം ഉപരോധിച്ചത്.
കക്കൂസ് മാലിന്യം ഒഴുകി സമീപത്തെ കിണറുകളിലും മറ്റു ജലസ്ത്രോതസുകളില്‍ എത്തിയിരുന്നു. രൂക്ഷമായ കുടിവെള്ളം ക്ഷാമം അനുഭവപ്പെടുന്നതിനിടയില്‍ ഉണ്ടായ സംഭവം നാട്ടുകാരെ വലച്ചിരിക്കുകയാണ്. മേഖലയില്‍ രൂക്ഷമായമായ ദുര്‍ഗന്ധം പടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രക്ഷോഭണവുമായി എത്തിയത്. സംഭവത്തെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: