തിരുവനന്തപുരം: കേരള ജിംനാസ്റ്റിക് ചരിത്രത്തില്‍ ‘വെങ്കലത്തിളക്കം’ ചാര്‍ത്തി എം. ഷിനോജ്. പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്സ് ആള് റൗണ്ട് മത്സരങ്ങളില്‍ 76.25 പോയിന്റോടെയാണ് ഷിനോജ് വെങ്കലം നേടിയത്.
ഫ്ളോര്‍, പൊമ്മല്ഹോഴ്സ്, സ്റ്റില്‍ റിംഗ്സ്, വാള്‍ട്ട്, പാരലല്‍ബാര്‍, ഹൊറിസോണ്ടല്‍ ബാര്‍ എന്നീ ആറിനങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഷിനോജ് മൂന്നാമതെത്തിയത്. ഇന്ത്യന്‍ സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിക്കുള്ള സമ്മാനമാണിതെന്ന് ഷിനോജ് പറയുന്നു.
കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി സര്‍വീസസിനു വേണ്ടി കളത്തിലിറങ്ങുന്ന ഷിനോജിന് ഇക്കുറി സ്വന്തം നാടിന് വേണ്ടി സഹപ്രവര്‍ത്തകരോട് മത്സരിക്കേണ്ടി വന്നു. സര്‍വീസസിന്റെ രാകേഷ് കുമാര്‍ പത്ര (78.05)സ്വര്‍ണ്ണം നേടിയപ്പോള്‍ ദേശീയ ഒന്നാംനിര താരമായ യുപിയുടെ ആശിഷ് കുമാറിന് (77.35) വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: