തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫിളില്‍ സര്‍വീസസിലെ ചെയിന്‍ സിംഗ് സ്വര്‍ണം വെടിവെച്ചിട്ടു.
കഴിഞ്ഞ ദിവസം റാപ്പിഡ് ഫയറില്‍ പൊന്നുചൂടിയ ചെയിന്‍ സിംഗ് ഇതോടെ ഡബിള്‍ ഗോള്‍ഡിന്റെ പെരുമയുമായി റേഞ്ചില്‍ തലയുയര്‍ത്തിനിന്നു.
ഉത്തര്‍പ്രദേശിന്റെ അഖില്‍ ഷെറോണ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 0.1 എന്ന നേരിയ വ്യത്യാസത്തില്‍ ചെയിന്‍ സുവര്‍ണ്ണ നേട്ടം കൈവരിച്ചു. 205.9 പോയിന്റ് ചെയിന്‍സിംഗ് ചേര്‍ത്തുവച്ചപ്പോള്‍ 205.8 പോയിന്റോടെ അഖില്‍ വെള്ളി നേടി. സര്‍വീസസിലെ സത്യുചൗഹാന് വെങ്കലക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: