കൊല്ലം: നഗരത്തിന് അയ്യപ്പസദ്യയൊരുക്കി കോയിക്കല്‍ കൊടിയേറ്റ് സദ്യയുടെ ഇരുപത്തിയഞ്ചാംവാര്ഷികം. 1990ല്‍ കോയിക്കല്‍ ശ്രീകണ്ഠന് ശാസ്താക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിച്ചപ്പോള്‍ തുടങ്ങിവച്ച സദ്യയാണ് ഇക്കുറി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
കൊല്ലം പട്ടണത്തിലെ എല്ലാ ആതുരാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഈ വര്‍ഷത്തെ പൂരം, ഉത്രം മഹോത്സവത്തിന്റെ കൊടിയേറ്റ് ദിനമായ മാര്‍ച്ച് 25ന് ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചുകൊടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അയ്യപ്പസദ്യയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉപദേശകസമിതി ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന നിര്‍ധനരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കുമെന്ന് അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ രാധാകൃഷ്ണപിള്ള, സി.കെ.കുമാരന്, പി.അജിത്കുമാര്‍, കെ.രാധാകൃഷ്ണന്, ജോ.രാധാകൃഷ്ണന്, ജി.ജ്യോതിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: