കൊച്ചി :എന്‍ഐഎ കോടതിയില്‍ തീപിടിത്തം. രേഖകളില്‍ ചിലത് കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. എന്നാല്‍ രാവിലെയാണ് തീപിടുത്തമുണ്ടായ വിവരം പുറത്തറിയുന്നത്. ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തുന്നു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു കോടതികളുള്ള സമുച്ചയത്തിലെ ഒരു കോടതിയുടെ ഓഫിസിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ കംപ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തി നശിച്ചു. ഈ മുറി സീല്‍ ചെയ്താണ് ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തുന്നത്.
ഇവിടെ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രധാനപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: