മാതാ അമൃതാനന്ദമയി മഠം വിശ്വശാന്തിയജ്ഞം നടത്തും

Thursday 5 February 2015 10:18 pm IST

കോട്ടയം: മാതാ അമൃതാനന്ദമയിമഠം കോട്ടയം ജില്ലയിലെ സേവാ പ്രവര്‍ത്തകരുടേയും സമിതികളുടേയും ആഭിമുഖ്യത്തില്‍ മഠത്തിന്റെ കേരളത്തിലെ വിവിധ ആശ്രമങ്ങളിലെ ബ്രഹ്മചാരികളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഒരേ വേദിയില്‍ ഒരേ സമയത്ത് ആറു വ്യത്യസ്ത ഹോമങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശ്വശാന്തിയജ്ഞം നടത്തും. 13ന് രാവിലെ 9ന് ചങ്ങനാശ്ശേരി പാലത്ര ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തില്‍ വിശ്വശാന്തി യജ്ഞത്തിന് സമാരംഭംകുറിച്ച് ദീപപ്രോജ്ജ്വലനം, അമൃതാനന്ദമിയമഠം കോഴിക്കോട് ജില്ലാ മഠാധിപതി വിവേകാമൃത ചൈതന്യ നിര്‍വ്വഹിക്കും. അമൃതാനന്ദമയിമഠം കോട്ടയം ജില്ലാ മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ ദീപാധാനം നടത്തും. വേദാലാപവും ഹോമങ്ങളും ആരംഭിക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദര്‍ശനഹോമം, നവഗ്രഹഹോമം, ധന്വന്തരീ ഹോമം, ശിവശക്തി ഹോമം എന്നീ ഹോമങ്ങളാണ് നടക്കുന്നത്. ഇതോടൊപ്പം ശ്രീ രുദ്രജപം, പുരുഷസൂക്തജപം, നാരായണ സൂക്തജപം, ദുര്‍ഗ്ഗാ സൂക്തജപം, ഭാഗ്യ സൂക്തജപം, നവഗ്രഹസൂക്തജപം, തൈത്തരീയശിക്ഷാവലി പാരായണം എന്നിവയും നടക്കും. യജ്ഞസമാപ്തിയില്‍ ശ്രീപത്മനാഭ എന്‍എസ്എസ് തന്ത്രവിദ്യാപീഠം സ്ഥാപക ഡയറക്ടര്‍ ഗോപാലകൃഷ്ണ വൈദിക്കിന്റെ ഉപസംഹാര പ്രഭാഷണവും ഉണ്ടായിരിക്കും. യജ്ഞപ്രസാദവിതരണം, അമൃതാഭോജനം എന്നിവയോടുകൂടി പരിപാടികള്‍ സമാപിക്കും. ഹോമങ്ങളില്‍ പങ്കെടുക്കുന്നതിനും മറ്റ് അന്വേഷണങ്ങള്‍ക്കും 3401323, 9447774238, 9447353310, 9562717674, 9539664843 നമ്പരുകളില്‍ ബന്ധപ്പെടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.