സംസ്ഥാനത്ത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്

Thursday 5 February 2015 10:19 pm IST

കാഞ്ഞിരപ്പള്ളി: സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ 70% ചെലവഴിച്ച് സംസ്ഥാനത്ത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്താണ്. സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതി രൂപവത്കരണ സെമിനാറിലാണ് പദ്ധതി പുരോഗതി വിലയിരുത്തിയത്. ഡോ.എന്‍.ജയരാജ് എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.എ.സലിം മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 4.11 കോടി രൂപ, എസ്.സി.പിയില്‍ 1.78 കോടി രൂപ, ടി.എസ്.പിയില്‍ 67 ലക്ഷം രൂപ എന്നിങ്ങനെ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ബി.ഡി.ഒ. കെ.എസ്.ബാബു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് വിജയമ്മ ബാബു, ഐഷ ഉസ്മാന്‍, പി.ജി.പ്രകാശ്, നെസിയാ ഹാഷിം, ടി.എസ്.കൃഷ്ണകുമാര്‍, ബെന്നി ചേറ്റുകുഴി, വിമലാ ജോസഫ്, സോഫി ജോസഫ്, സാജന്‍ കുന്നത്ത്, പൊന്നമ്മ ശശി, ത്രേസ്യാമ്മ അവിരാ, സിനിമോള്‍ തടത്തില്‍, വി.എം.ജോസഫ്, പി.എസ്.ലാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.