തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ അത്ഭുതം സൃഷ്ടിച്ച് കുതിക്കുകയാണ് മലയാളികളുടെ അഭിമാനമായി മാറിയ സാജന് പ്രകാശ്. ഇന്നലെ പുരുഷന്മാരുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ വിജയിച്ച് ദേശീയ ഗെയിംസിലെ അഞ്ചാം സ്വര്‍ണമാണ് സാജന് ഇന്നലെ മാറിലണിഞ്ഞത്. കേരളത്തിന് പന്ത്രണ്ടാം സ്വര്‍ണവും.
പുതിയ മീറ്റ് റെക്കോഡോടെയാണ് സാജന് 8:15.49 സെക്കന്റില്‍ ഫിനിഷ് ചെയ്തത്. കര്‍ണാടകയുടെ എ.പി. ഗഗന് 2011ല്‍ സൃഷ്ടിച്ച മീറ്റ് റെക്കോര്‍ഡാണ് സാജന് പഴങ്കഥയാക്കിയ്.
അവസാന നാലു ലാപ്പു വരെ സാജന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ നിലവിലെ ദേശീയ റെക്കോഡുകാരനായ സൗരഭ് സാംഗ്വേക്കര് 8:22.50 സെക്കന്‍ഡില്‍ വെള്ളി നേടി. കേരളത്തിന്റെ എ.എസ്. ആനന്ദ് 8:27.27 സെക്കന്റില്‍ നീന്തിയെത്തി വെങ്കലം നേടി. മൂവരും നിലവിലെ മീറ്റ് റെക്കോഡ് തിരുത്തി.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ വ്യക്തിഗത സ്വര്‍ണം നേടിയ സാജന് 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. ഇതിന് പുറമെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4-100 മീറ്റര്‍ മെഡ്ലെ റിലേയിലും സാജന് വെള്ളി നേടി. എന്നാല്‍ ഇന്നലെ നടന്ന 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ മെഡല്‍ നേടാന്‍ സാജന് കഴിഞ്ഞില്ല. ഫൈനലില്‍ നാലാമതായാണ് സാജന് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: