ലക്നോ: ഉത്തര്‍പ്രദേശിലെ മന്ത്രിമാരുടെ മോശം പ്രകടനത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന് അച്ഛനും പാര്‍ട്ടി പ്രസിഡന്റുമായ മുലായംസിങ് യാദവിന്റെ രൂക്ഷ വിമര്‍ശനം. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇത്തരം മന്ത്രിമാരെ വെച്ച് വാഴിക്കുമായിരുന്നില്ലായെന്നും മുലായം പറഞ്ഞു.
മന്ത്രിമാര്‍ ഒരു പണിയും എടുക്കുന്നില്ല.
ഇത് ഭാവിയില്‍ ദോഷം ചെയ്യും. സമാജ്വാദി പാര്‍ട്ടിയില്‍ പുതിയതായി സംസ്ഥാന സമിതിയിലേക്ക് നിയമിച്ചവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുലായം. തന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നമകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് മുന്നറിയിപ്പ് നല്‍കാനും മുലായം മറന്നില്ല. അഖിലേഷ് സര്‍ക്കാര്‍ രൂപീകരിച്ച 2012 മുതല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയാണെന്നും മുലായം കുറ്റപ്പെടുത്തി.
അതേ സമയം സംസ്ഥാനത്തെ താന്‍ വികസനത്തിന്റെ പാതയിലൂടെ നയിക്കുകയാണെന്നും സര്‍ക്കാരിന് വലിയ നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു. വികസനം ജനങ്ങളില്‍ എത്തിക്കുന്നതിനായി പൊതുജനസമ്പര്‍ക്ക പരിപാടി ആവിഷ്ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: