ആദായ നികുതി റിട്ടേണ്‍ നല്‍കാത്ത എന്‍ജിഒകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

Friday 6 February 2015 6:38 pm IST

ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാതിരുന്ന 750 സര്‍ക്കാരിതര സംഘടന(എന്‍ജിഒ)കള്‍ക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ചവയില്‍ എഎപി നേതാവ് മനീഷ് സിസോദിയയുടെ കബീര്‍ എന്ന സംഘടനയും ഉള്‍പ്പെടും. നിയമങ്ങള്‍ ലംഘിച്ച് പണം പറ്റി നാല് അമേരിക്കന്‍ എന്‍ജിഒകള്‍ ഭാരതത്തില്‍ പ്രവര്‍ത്തനം നടത്തുന്നത് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള അവാസ്, ബാങ്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൈറ ക്ലബ്, 350 ഡോട്ട് ഓര്‍ഗ് എന്നിവയെയും അവരുടെ പ്രതിനിധികളെയും വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ചിലര്‍ വിദേശഫണ്ട് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന് വിരുദ്ധമായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് ചിലവഴിച്ചിരുന്നത്. ഈ നാല് എന്‍ജിഒകളും നേരത്തെ അനുവാദം വാങ്ങിയിരുന്നുവോയെന്ന് റിസര്‍വ് ബാങ്കിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് എഫ്‌സിആര്‍എ നിയമങ്ങള്‍ ലംഘിച്ചതിനെതിരെ നടപടിക്ക് തുനിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.