ജറുസലേം: ഇസ്രായേല്‍ പ്രതിരോധ മന്ത്രി മോഷി യാലൂണ് ഈ മാസം അവസാനം ഭാരതം സന്ദര്‍ശിക്കും. ഇതാദ്യമായാണ് ഇസ്രായേലിന്റെ ഒരു പ്രതിരോധമന്ത്രി ഭാരതത്തിലെത്തുന്നത്.
മുതിര്‍ന്ന ഭാരത ഉദ്യോഗസ്ഥരുമായി ഇസ്രായേല്‍ പ്രതിരോധമന്ത്രി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ ബന്ധത്തിന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. ബെംഗളൂരു എയര്‍ ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നും അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ പങ്കാളിയാകാനുള്ള താല്‍പ്പര്യം യാലൂണ് പ്രകടിപ്പിച്ചിരുന്നു.
ഇസ്രായേലിന്റെ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഭാരതം. റഷ്യ കഴിഞ്ഞാല്‍ ഭാരതത്തിനാണ് ഇസ്രായേല്‍ ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. 1992ല്‍ ഇരുരാജ്യങ്ങളുടേയും നയതന്ത്രബന്ധം ഉറപ്പാക്കിയശേഷം ഭാരതം സന്ദര്‍ശിക്കുന്ന ആദ്യ പ്രതിരോധമന്ത്രിയാണ് യാലൂണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: