പാത്രിയര്‍ക്കീസ്ബാവാ ഇന്ന് കേരളത്തിലെത്തും

Friday 6 February 2015 7:36 pm IST

കോട്ടയം:പ്രഥമ ഭാരത സന്ദര്‍ശനത്തിനെത്തുന്ന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് കേരളത്തിലെത്തും. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ ഒമ്പതിന് പാത്രിയര്‍ക്കീസ് ബാവായെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും സഭയിലെ ഇതര മെത്രാപ്പോലീത്താമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. കേരളത്തിനുപുറമേ ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ഗ്രീഗോറിയോസ് സലീബ ശെമവൂന്‍ (മൂസല്‍), മാര്‍ അത്താനാസിയോസ് സാമുവേല്‍അക്താസ് (തുറുബ്ദീന്‍), മാര്‍ ദീയസ്‌കോറോസ് ബന്യാമിന്‍ അക്താസ്(സ്വീഡന്‍), മാര്‍ ദീവന്നാസിയോസ് ഐസാ ഗുര്‍ബൂസ് (സ്വിസര്‍ലണ്ട്,ഓസ്ട്രിയ), മാര്‍ യുക്തിയോസ് പൗലോസ് സഫര്‍ (സഖേല്‍, ലബനോന്‍), മാര്‍തീമോത്തിയോസ് മത്താ അല്‍ഖൂറി (പാട്രിയാര്‍ക്കല്‍ അസിസ്റ്റന്റ്),മാര്‍തിമോത്തിയോസ് മാത്യൂസ് (മലങ്കര അഫേഴ്‌സ് സെക്രട്ടറി) എന്നിവരും പാത്രിയര്‍ക്കീസ് ബാവായ്‌ക്കൊപ്പമുണ്ടാകും. പ്രാദേശിക സുന്നഹദോസ്, മഞ്ഞനിക്കര പെരുന്നാള്‍, മാരാമണ്‍ കണ്‍വന്‍ഷന്‍,കോട്ടയത്തെ പൗരസ്വീകരണം, കോട്ടയം എസ്ഒസിഎ സെന്റര്‍ കൂദാശ, മലേക്കുരിശ് ദയറാ പള്ളി കൂദാശ, പൗരസ്ത്യ സുവിശേഷസമാജം ഹെഡ് ക്വാട്ടേഴ്‌സ് കൂദാശ,വിവിധ ദേവാലയ സന്ദര്‍ശനം ഉള്‍പ്പെടെ വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. 12ദിവസത്തെ സന്ദര്‍ശനത്തിനുശേഷം 18ന് ലബനോനിലേക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.