കണിയാമ്പറ്റ(വയനാട്): വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്റെ സപ്തതിദിനം വിപുലമായി ആഘോഷിക്കും. 15 കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലാണ് ആഘോഷ പരിപാടികള്‍. പരിപാടിയുടെ വിജയത്തിനായി മാനന്തവാടി അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃതചൈതന്യ, ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍, ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, ആദിവാസിസംഘം ജില്ലാപ്രസിഡണ്ട് പി.ആര്.വിജയന്, ഹിന്ദുഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സി.പി.വിജയന് തുടങ്ങിയവര്‍ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു.
അഡ്വ. പി.ചാത്തുക്കുട്ടി (ചെയര്മാന്), ടി.എ.മാനു, പി.ജി.ആനന്ദ്കുമാര്‍, കെ.എ.അശോകന് (വൈസ് ചെയര്മാന്), കെ.ബി.സുരേഷ് (ജനറല്‍ കണ്‍വീനര്‍), വി.കെ.സന്തോഷ് , പാലേരി രാമന് (കണ്‍വീനര്‍), സുരേഷ് അരിമുണ്ട, എന്‍.കെ.രാജു, ടി.സുദര്ശനകുമാര്, (സാമ്പത്തികം), കെ.സജീവന് (വാര്‍ത്ത ), പി.കെ.മുകുന്ദന്, പി.എ.സന്തോഷ്കുമാര്‍, പി.കെ.രാജേന്ദ്രന് (പ്രചരണം), ലാലാജി ശര്‍മ്മ, കെ.മോഹനന് (സ്റ്റേജ്), പി.കെ.മുരളീധരന്, വി.നാരായണന്, കെ.സുബ്രഹ്മണ്യന് (സ്വീകരണം) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഇതോടനുബന്ധിച്ച് വനവാസിസമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ. പി.ചാത്തുക്കുട്ടി ആമുഖപ്രഭാഷണം നടത്തും. വിദ്യാഭ്യാസസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എസ്.രാമനുണ്ണി മോഡറേറ്ററായിരിക്കും. പ്രാന്തസഹധര്മ്മ ജാഗരണ്‍ പ്രമുഖ് കെ.നന്ദകുമാര്‍ വിഷയാവതരണം നടത്തും. കിര്‍ത്താഡ്സ് മുന്‍ ഡയറക്ടര്‍ വി.കെ.മോഹന്‍കുമാര്‍, ഐ.സി.ബാലകൃഷ്ണന് എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.ശ്രീശന്, മുന്‍ എംഎല്‍എ കെ.സി.കുഞ്ഞിരാമന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചക്ക്ശേഷം നടക്കുന്ന പരിപാടിയില്‍ വിവിധ വനവാസി നേതാക്കള്‍ ഗോത്രസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കും. സി.ആര്.സുകുമാരന്‍(അടിയ വിഭാഗം), കെ.വി.കാളന്(ഊരാളി വിഭാഗം), അച്ചപ്പന്‍ പെരിഞ്ചോല (കുറിച്ച്യ സമുദായസംരക്ഷണ വികസനസമിതി), കെ.ബാബു(പ്രാക്തന ഗോത്രവര്‍ഗ്ഗം), സി.വാസുദേവന്‍ (പീപ്), കെ. കാര്വര്ണ്ണന് (കേരളാ കുറുമന് സമാജം), കെ.ബാബു(തച്ചനാടന്‍ ചാരിറ്റബിള്‍ സൊസൈറ്റി) തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ പള്ളിയറ രാമനെ ആദരിക്കും.
സര്‍ക്കാര്‍ ജോലി വേണ്ടെന്നുവെച്ച് വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങിയ പാരമ്പര്യമാണ് രാമന്റേത്. മികച്ച ജൈവ കര്‍ഷകനായ അദ്ദേഹത്തെ തേടി ഇക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകജ്യോതി പുരസ്ക്കാരവുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: