എല്ലാം കൃഷ്ണന്‍

Friday 6 February 2015 8:05 pm IST

എല്ലായിടത്തും എല്ലാ ജീവാത്മാക്കളിലും ഈശ്വരനെ ദര്‍ശിക്കുന്നത് ആത്മസാക്ഷാത്കാരത്തിന്റെ അവസാന വാക്കല്ല; എല്ലാ സംഭവങ്ങളിലും ഓരോ പ്രവര്‍ത്തനത്തിലും തന്റേതുള്‍പ്പെടെ ഓരോരുത്തരുടെ ജീവിതത്തേയും സ്വാധീനിക്കുന്ന ഓരോ ചിന്തയിലും അദ്ദേഹത്തെ കാണണം. ഇത്തരമൊരു വീക്ഷണമാര്‍ജ്ജിക്കുന്നതിന് രണ്ടുകാര്യം അനുപേക്ഷണീയമാണ്. ഒന്നാമത് നമ്മുടെ കര്‍മ്മഫലങ്ങള്‍ മുഴുവന്‍ ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിക്കണം. രണ്ടാമത്, നമ്മുടെ കര്‍മ്മാനുഷ്ഠാനങ്ങളെല്ലാം പൂര്‍ണമായും അദ്ദേഹത്തിനുള്ള ഭക്തിയുതസേവനമായിരിക്കണം. ഓരോ കര്‍മ്മത്തിന്റെയും യജമാനനും ഭോക്താവും ഭഗവാന്‍ കൃഷ്ണനാണെന്ന ധ്യാനം നമ്മുടെയുള്ളില്‍ സദാ ഉണ്ടായിരിക്കണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.