നല്ല മനസ്സ്

Friday 6 February 2015 8:11 pm IST

ടിവി കേന്ദ്രത്തില്‍ നിന്നു പരിപാടികള്‍ അയയ്ക്കുന്നുണ്ട്. നമ്മുടെ ടിവിയില്‍ അതിനനുസരിച്ചു റ്റിയൂണ്‍ ചെയ്താലല്ലേ അതില്‍ പരിപാടികള്‍ കിട്ടുകയുള്ളൂ. അതു റ്റിയൂണ്‍ ചെയ്യാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടെന്താണു പ്രയോജനം? ഈശ്വരന്‍ കൃപ നമ്മളില്‍ എന്നുമുണ്ട്. പക്ഷേ, നമുക്കു പ്രയോജനപ്പെടണമെങ്കില്‍ അദ്ദേഹത്തിന്റെ ലോകവുമായി നമ്മള്‍ റ്റിയൂണ്‍ ചെയ്യണം. അതില്ലാതെ അദ്ദേഹത്തെ പഴിച്ചിട്ടു കാര്യമില്ല. ഈശ്വരന്റെ ലോകവുമായി റ്റിയൂണ്‍ ചെയ്യാത്തിടത്തോളം കാലം നമ്മളിലുള്ളതു അറിവില്ലായ്മയുടെ അപശ്രുതിയാണ്. ഈശ്വരന്റെ ശ്രുതിയല്ല. അവിടുന്നു ക്യപാലുതന്നെ. നമ്മള്‍ ഒരു നല്ല മനസ്സിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുക. അതാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.