ആലപ്പുഴ: വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ കൂട്ടിയ ബസ്ചാര്‍ജ് ഇന്ധനവില കുറഞ്ഞിട്ടും പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് കേരള മനുഷ്യാവകാശ സമിതി സെക്രട്ടറി കളത്തില്‍ വിജയനാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടും കൂടിയ ബസ് യാത്രാ നിരക്കുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇത് നിയമവിരുദ്ധവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണെന്ന് പരാതിയില്‍ പറയുന്നു. ബസ് ചാര്‍ജ് പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷനംഗം കെ. നടരാജന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: