തങ്കച്ചനെ രക്ഷിക്കാന്‍ ഗ്രാമം കൈകോര്‍ക്കുന്നു

Friday 6 February 2015 9:24 pm IST

ചേര്‍ത്തല: തങ്കച്ചനെ രക്ഷിക്കാന്‍ എട്ടിന് ഒരു ഗ്രാമം മുഴുവന്‍ കൈകോര്‍ക്കും. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മണ്ണിടാംകടവ് തങ്കച്ചന്റെ ശസ്ത്രക്രിയക്കാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി പണം സ്വരൂപിക്കുന്നത്. കൂലിപ്പണിക്കാരനായ തങ്കച്ചനാണ് ഭാര്യയും രണ്ട് കുട്ടികളുമുള്ള നിര്‍ദ്ദന കുടുംബത്തിന്റെ ആശ്രയം. ഹൃദയസംബന്ധമായ അസുഖത്തിന് തങ്കച്ചന്‍ ഇപ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെ തങ്കച്ചന്റെ ജീവന്‍ രക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ചിലവ് വരുന്ന ആറ് ലക്ഷത്തോളം രൂപ ഈ നിര്‍ദ്ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറത്താണ്. തണ്ണീര്‍മുക്കം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 22, 23 വാര്‍ഡുകളിലെ 1,200 വീടുകളില്‍ നിന്നായി ഈ തുക സമാഹരിക്കുവാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.