പത്തനാപുരം: പണവും, അധികാരവുമല്ല സമാധാനവും, സ്നേഹവുമാണ് മനുഷ്യന് വേണ്ടതെന്നും, സത്യത്തിനും നന്മയ്ക്കും വേണ്ടി എക്കാലവും നിലകൊള്ളുമെന്നും കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ തികച്ചും അര്‍ഹരായ 15 നിര്‍ധന രോഗികള്‍ക്ക് നല്കിയ 27 ലക്ഷംരൂപയുടെ ചികിത്സാധനസഹായവിതരണം ഗാന്ധിഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യപ്രവര്‍ത്തനത്തെ വിലമതിക്കുന്നവരാണ് ബ്രിട്ടനിലെ മലയാളികള്‍. അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നതിലൂടെ ഫൗണ്ടേഷനും പ്രതിനിധി ഷാജന് സ്കറിയയും ചെയ്യുന്നത് വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങളാണ്.
ഗാന്ധിഭവന് ഗുരുവന്ദനസംഗമത്തിന്റെ ഉദ്ഘാടനവും കെ.ബി.ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ദേവാലയത്തിന്റെ പ്രതീതിയുള്ള ഗാന്ധിഭവന് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. തെറ്റുകളില്‍ നിന്നും മനുഷ്യന് പിന്മാറണമെന്ന ആശയമാണ് ഗാന്ധിഭവന് മുന്നോട്ടുവയ്ക്കുന്നത്.
പ്രകൃതിയെ നശിപ്പിക്കുന്നവര്‍ എന്തും ചെയ്തു കൊള്ളട്ടെ എന്ന നിസംഗഭാവം മനുഷ്യന് കൈവെടിയണമെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസ് വില്ലേജിനും, തിരുവനന്തപുരം അന്താരാഷ്ട്രസ്റ്റേഡിയത്തിനും ആശയം നല്കാനായതില് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഷാജന് സ്കറിയ ആമുഖപ്രസംഗം നടത്തി.
ജില്ലാപഞ്ചായത്തംഗം ലതാ.സി.നായര്‍, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.വിമല്‍ കുമാര്‍, പി.ജയചന്ദ്രന്, വിജയന് ആമ്പാടി, പിറവന്തൂര്‍ ഗോപാലകൃഷ്ണന്, ജി.ഭുവനചന്ദ്രന്, പി.എസ്.അമല്‍രാജ്, ഗോപിനാഥ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: