വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടു

Friday 6 February 2015 10:08 pm IST

കൊല്ലം: പോളിഗ്രാഫ് മാസികയുടെ ഉടമയും ചീഫ് എഡിറ്ററും ആയിരുന്ന വിപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. 2008 ആഗസ്ത് ആറിന് വിപിനന്‍ താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ച് കയറി മാരകമായി മുറിവേല്‍പ്പിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാരോപിച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ചാര്‍ജ് ചെയ്തിരുന്ന കേസിലെ പ്രതികളായ സിയാദ്, സജിമോന്‍, ഫ്രാങ്കഌന്‍, ജയകുമാര്‍, സന്തോഷ്, സുമേഷ് എന്നിവരെയാണ് വെറുതെ വിട്ടുകൊണ്ട് കൊല്ലം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി-5 ജഡ്ജി എസ്.സന്തോഷ്‌കുമാര്‍ ഉത്തരവായത്. ഈ കേസില്‍ ഒമ്പതാം പ്രതി പിന്നീട് മരണപ്പെട്ടുപോയ വിജയന് ഉണ്ടായിരുന്ന മുന്‍വിരോധത്തില്‍ മറ്റ് പ്രതികളുടെ സഹായത്താല്‍ വിപിനനെ മാരകമായി പരിക്കേല്‍പ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുവാന്‍ സാധിച്ചില്ല എന്ന കാരണത്താലാണ് വെറുതെ വിട്ടത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ തേവള്ളി കെ.എസ്.രാജീവും സ്റ്റാന്‍ലി ഹരോള്‍ഡും കോടതിയില്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.