കൊരട്ടി സമരം: കെ.എ.സുരേഷിനെ അറസ്റ്റ് ചെയ്ത് നീക്കി

Friday 6 February 2015 11:34 pm IST

ചാലക്കുടി: കൊരട്ടിയില്‍ സിഗ്നല്‍ സ്ഥാപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിത കാല നിരാഹാരം അനൂഷ്ഠിച്ചിരുന്ന ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷിനെ അറസ്റ്റ് ചെയത് ആശുപത്രിയിലാക്കി. നാല് ദിവസമായി സൂരേഷ് നിരാഹാരമിരിക്കുന്നത്.ആശുപത്രയില്‍ പ്രവേശിപ്പിച്ച സുരേഷിന് സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.പത്മനാഭ സ്വാമി നാരങ്ങ നീര് നല്‍കിയാണ് സുരേഷ് നിരാഹാരം അവസാനിപ്പിച്ചത്.ബിജെപി പഞ്ചായത്ത് സമിതി ട്രഷറര്‍ സി.ആര്‍.രാമകൃഷ്ണന്‍ അനിശ്ചിതകാല നിരാഹാരം ഏറ്റെടുത്തു. നിരാഹാര സമരം ദേശീയ സമിതിയംഗം പി.എസ്.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു.പി.ജി.സത്യപാലന്‍ അദ്ധ്യഷത വഹിച്ച യോഗത്തില്‍ രാജീവ് ഉപ്പത്ത്,കെ.വി.അശോക് കുമാര്‍,ടി.എസ്.മുകേഷ്,സര്‍ജിസാരന്‍,ഡെന്നി ജോസ്,സിജു.വി.സി,ടി.പി.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.കഴിഞ്ഞ 68 ദിവസമായി ബിജെപി നിരാഹാര സമരം തുടരുകയാണ്.സിഗ്നല്‍ സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് രണ്ട് കാലുകള്‍ സ്ഥാപ്പിച്ച് നിര്‍മ്മാണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ ആഴ്ചയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നായിരുന്നു നിര്‍മ്മാണ കമ്പിനി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.