തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനാറാം സ്വര്‍ണം. നിതകളുടെ വാട്ടര്‍ പോളോയിലാണ് സ്വര്‍ണം നേടിയത്. ഇന്ന് ഉച്ചവരെ കേരളം രണ്ട് സ്വര്‍ണമാണ് നേടിയത്. സൈക്കിളിംഗ് 80 കിലോഗ്രാം വിഭാഗം മാസ് സ്റ്റാര്‍ട്ടില്‍ കെ.രജനി സ്വര്‍ണം നേടിയിരുന്നു. കേരളത്തിന്റെ തന്നെ ടി.പി.അഞ്ജിതയ്ക്കാണ് വെള്ളി.
ദേശീയ ഗെയിംസില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സര്‍വീസസ് ആണ് ഒന്നാമത്. 38 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമാണ് ഇന്നലെ വരെ സര്‍വീസസ് നേടിയത്. 25 സ്വര്‍ണവുമായി മഹാരാഷ്ട്ര രണ്ടാമതും ഹരിയാന മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള കേരളത്തിന്റെ സമ്പാദ്യം 15 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമാണ്.
100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയില്‍ പുരുഷവനിത ഫൈനലുകള്‍ ഇന്ന് നടക്കും. നീന്തല്‍ കുളത്തില്‍ ആറ് സ്വര്‍ണം നേടിയ സജന് പ്രകാശ് ഇന്നും മത്സരത്തിനായി ഇറങ്ങും. ഷൂട്ടിംഗ് മത്സരങ്ങളും ഇന്ന് അവസാനിക്കും. വനിതാ വിഭാഗം എയര്‍ പിസ്റ്റളിലാണ് ഇന്നത്തെ മത്സരം. ഹോക്കി പുരുഷ വിഭാഗത്തില്‍ കേരളം ഒഡിഷയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: