ജീവിതത്തെ ഉണര്‍വ്വോടെ കണ്ട്, കുഞ്ഞ് അങ്ങനെ യവിടെ വര്‍ത്തിക്കുന്നു. നിങ്ങള്‍ അവനോടുകൂടെയിരുന്ന് ജീവിതത്തെ ഉണര്‍വോടെ കാണുക. നിങ്ങളുടെ ജീര്‍ണത ഒരു പരിധിവരെ മാറുകയും, അവന്റെ ബുദ്ധിശക്തി വികസിക്കുകയും ചെയ്യും. സ്നേഹവും താങ്ങും കൊടുക്കുക എന്നതുമാത്രമാണ് നിങ്ങള്‍ക്ക് നിങ്ങളുടെ കുഞ്ഞിനോട് ചെയ്യാന്‍ കഴിയുക. അത്രമാത്രം. ബുദ്ധിശക്തി സ്വമേധയാ പ്രഫുല്ലമാകുന്ന സ്നേഹമയമായ ഒരന്തരീക്ഷം അവനൊരുക്കി കൊടുക്കുക.
ആ ഒരു കാര്യം മാത്രമേ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയൂ. നിങ്ങള്‍ ജീവിതത്തില്‍ ചെയ്തതെന്താണോ, അത് നിങ്ങളുടെ കുഞ്ഞ് ചെയ്യേണ്ട ആവശ്യമില്ല. നിങ്ങള്‍ ജീവിതത്തില്‍ ചിന്തിക്കാന്‍പോലും ധൈര്യം കാട്ടാത്ത കാര്യങ്ങളാണ് അവന് ജീവിതത്തില്‍ ചെയ്യേണ്ടത്. അങ്ങനെയല്ലേ? നിങ്ങളുടെ കുഞ്ഞ് നിങ്ങള്‍ക്ക് ചിന്തിക്കാന്‍പോലും ധൈര്യമില്ലാതിരുന്ന കാര്യങ്ങള്‍ ചെയ്യണം. എന്നാല്‍ മാത്രമേ എന്തെങ്കിലും സംഭവിക്കുകയും ഈ ലോകത്തിനു പുരോഗതി ഉണ്ടാവുകയും ചെയ്യുകയുള്ളൂ.
പ്രതേ്യകിച്ച് വളരെയധികം കുഞ്ഞുങ്ങളുള്ള ഭാരതത്തില്‍ ഇന്ന് സത്യത്തില്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതുതന്നെ മഹാപരാധമാണ്. നൂറുകോടി ജനങ്ങള്‍! സ്നേഹത്തില്‍നിന്ന് നിങ്ങള്‍ സൃഷ്ടിച്ചതല്ല ഇത്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടായിരിക്കാം നിങ്ങളിങ്ങനെ ചെയ്തത്. പ്രയോജനപ്രദമായ മറ്റൊരു പ്രവൃത്തി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ കുഞ്ഞുങ്ങളെ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്നു. ജീവനോടുള്ള സ്നേഹംകൊണ്ടല്ല, അരക്ഷിതത്വബോധംകൊണ്ട് അല്ലെങ്കില്‍ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: