അപകടം വിതച്ച് ബിഎസ്എന്‍എല്‍ അനാസ്ഥ

Saturday 7 February 2015 8:20 pm IST

കൊട്ടാരക്കര: ബിഎസ്എന്‍എല്ലിന്റെ അനാസ്ഥയില്‍ ജീവിതം ബുദ്ധിമുട്ടിലായി രണ്ട് കുടുബങ്ങള്‍. ടെലഫോണ്‍ കേബിള്‍ കുരുങ്ങി അപകടത്തിലായ രണ്ട് യുവാക്കളുടെ കുടുംബങ്ങളാണ് പരിഹാരം തേടി അലയുന്നത്. ഈ മാസം ഒന്നാം തീയതി രാത്രിയില്‍ കൊട്ടാരക്കര പോസ്റ്റ്ഓഫീസിന് സമീപം താഴ്ന്ന് കിടന്ന ടെലഫോണ്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങിയാണ് അമ്പലപ്പുറം പ്രകാശ്ഭവനില്‍ ജയപ്രകാശ്(33), ചരുവിളവീട്ടില്‍ ജയേഷ്(29) എന്നിവര്‍ക്ക് പരിക്കേറ്റത്. ജയപ്രകാശിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജയേഷിന്റെ ഇടതുകൈക്കും സാരമായ പരിക്കേറ്റു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയില്ലെന്നും പോലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.