ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനം

Saturday 7 February 2015 8:26 pm IST

ചെറുകോല്‍പ്പുഴ(അയിരൂര്‍): ഒരാഴ്ച നീണ്ടുനിന്ന ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് സമാപനം. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷതവഹിക്കും. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. മൂകാംബിക ക്ഷേത്രം മുഖ്യപൂജാരി മഞ്ജുനാഥ അഡിഗ, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിനുശേഷം മൂകാംബിക ക്ഷേത്രം മുഖ്യപൂജാരി മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തില്‍ പരിഷത്ത് നഗറില്‍ ശ്രീ മൂകാംബികാപൂജ നടക്കും.ഐശ്വര്യപ്രദായിനിയായ മൂകാംബികാദേവിക്ക് കുങ്കുമംഅര്‍പ്പിച്ചുകൊണ്ടുള്ള ലളിതാസഹസ്രനാമാര്‍ച്ചനയാണ് ശ്രീ മൂകാംബികാപൂജ. ഇതിനുശേഷം ഭക്തി ഗാനസുധയും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.