കുണ്ടറ: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുടവും കലവുമായി ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്തോഫീസ് ഉപരോധിച്ചു. രണ്ടുവര്‍ഷക്കാലമായി കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന മുഖത്തല കുറുമണ്ണ വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം.
ബിജെപി തൃക്കോവില്‍വട്ടം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി നടുവിലക്കര സന്തോഷ്കുമാര്‍, സെക്രട്ടറി കണ്ണനല്ലൂര്‍ അനി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ഉപരോധം ബിജെപി കുണ്ടറ മണ്ഡലം പ്രസിഡന്റ് സജീവ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സി.വി.പ്രദീഷ്, മുഖത്തല ശ്രീപ്രസാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നേതാക്കളുമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയറുമായി ചര്‍ച്ച ചെയ്തു. മൂന്നുദിവസത്തിനകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്ന ഉറപ്പിന്മേല് ഉപരോധം തല്ക്കാലം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: