ആചാരപ്പഴമ തെറ്റാതെ കണിച്ചുകുളങ്ങരയില്‍ തോറ്റംപാട്ട് അരങ്ങേറുന്നു

Saturday 7 February 2015 9:26 pm IST

ഉത്സവത്തോട് അനുബന്ധിച്ച് കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ നടക്കുന്ന തോറ്റംപാട്ട്‌

മുഹമ്മ: ഉത്സവത്തോട് അനുബന്ധിച്ച് കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ നടന്നുവരുന്ന അനുഷ്ഠാനമാണ് തോറ്റംപാട്ട്. ദീപാരാധനയ്ക്ക് ശേഷം കളം കൊണ്ടാണ് തോറ്റംപാട്ട് അരങ്ങേറുന്നത്. ക്ഷേത്രത്തിലെ ഏഴ് അവകാശികളില്‍ ഒരവകാശിക്കാണ് തോറ്റംപാട്ട് അവതരിപ്പിക്കാനുള്ള അവകാശം. ശ്രീകോവിലിനു മുന്നിലായി വെളിച്ചപ്പാട് വരയ്ക്കുന്ന കളത്തിന് ചുറ്റുമിരുന്നാണ് തോറ്റംപാട്ട് പാടുന്നത്. ‘കൈമണി’ മാത്രമാണ് ഉപയോഗിക്കുന്നത്. ആദ്യദിനങ്ങളില്‍ ഭസ്മക്കളവും പിന്നീട് ആല്‍, അമ്പലം, ചൂണ്ടക്കാരനും, മീനും, പൊയ്കയും താമരയും അവസാനദിവസം ഭദ്രയുടെ രൂപവുമാണ് വരയ്ക്കുന്നത്.

ദേവിയുടെ ജനനം മുതല്‍ കൊടുങ്ങല്ലൂരില്‍ എത്തുന്നത് വരെയുള്ള കഥകളും ഉപകഥകളുമാണ് പാട്ടില്‍. ഇതിനിടെ ഗണപതി, സരസ്വതി എന്നിവരെ സ്തുതിക്കുന്നതും പതിവാണ്. വായ്‌മൊഴികളിലൂടെ കടന്നുപോന്ന തോറ്റംപാട്ട് എഴുതി സൂക്ഷിക്കാറില്ല. ഭഗവതിയുടെ മുന്നിലിരുന്ന് വേണം പാട്ട് സ്വായത്തമാക്കാനെന്നാണ് വിശ്വാസം. 21 ദിവസവും നീണ്ടുനില്‍ക്കുന്ന തോറ്റംപാട്ട് ഇപ്പോള്‍ അവകാശിയായ എം.കെ. പുരുഷനും സംഘവുമാണ് അവതരിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.