ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തിപരത്തി

Saturday 7 February 2015 11:07 pm IST

പറവൂര്‍: മൂത്തകുന്നം ശ്രീനാരായണ മംഗലം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ് പരിഭ്രാന്തിപരത്തി. പാപ്പാന്‍ ആനയെ ഉപദ്രവിച്ചതാണ് ആന ഇടയാന്‍ കാരണമായത്. ഒമ്പത് ആനകള്‍ നിരന്ന പൂരത്തിനിടെ മനശ്ശേരി രഘുറാം എന്ന ആനയാണ് ഇടഞ്ഞ് റോഡിലേക്ക് ഓടിയത്. ആനയെ പിന്നീട് പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു. ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ഓടിയെങ്കിലും ആര്‍ക്കും പരിക്കില്ല. രണ്ടാംപാപ്പാന്‍ സാബുവിന്റെ കാല്‍ ഓടിഞ്ഞു. തുടര്‍ന്ന് ഏഴ് ഗജവീരന്മാര്‍ അണിനിരന്നാണ് എഴുന്നള്ളിപ്പ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.