വര്‍ണ്ണ വിസ്മയമൊരുക്കി മലമ്പുഴയില്‍ പുഷ്‌പോത്സവം

Sunday 8 February 2015 9:39 am IST

മലമ്പുഴ: ഉദ്യാനങ്ങളുടെ റാണിയായ മലമ്പുഴക്ക് കൂടുതല്‍ സുഗന്ധമേകി പുഷ്‌പോത്സവം. പതിനായിരങ്ങളാണ് നിതേ്യന പൂക്കളെ കാനാനെത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ തുടരുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാസ്‌കാരിക പരിപാടികള്‍ക്കും തുടക്കമായി. ദിവസവും വൈകിട്ട് 5.30 നാണ്  കലാപരിപാടികള്‍ നടക്കുന്നത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച ഇനങ്ങളാണ്  അവതരിപ്പിക്കുക. ആശ്രാമം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടന്‍പാട്ടോടുകൂടി ഗോത്രകലകള്‍ എന്നിവയുംപരിപാടികളുടെ ഭാഗമായുണ്ട്.. കലാപരിപാടികള്‍ ഫെബ്രുവരി 11വരെ തുടരും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഞ്ചരിക്കുന്ന സാംസ്‌ക്കാരിക പ്രദര്‍ശനം കഴിഞ്ഞ ദിവസം ഉദ്യാനത്തിലെത്തിയിരുന്നുവിവിധയിനം മാരിഗോള്‍ഡ് പൂക്കള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനമാണ് ഉദ്യാനത്തില്‍ നടക്കുന്നത്. ഫ്രഞ്ച് മാരിഗോള്‍ഡ്, മിനിയേച്ചര്‍ മാരിഗോള്‍ഡ്, ഹൈബ്രിഡ് മാരിഗോള്‍ഡ് എന്നീ ഇനങ്ങളാണ് മുഖ്യ ആകര്‍ഷണങ്ങള്‍. കൂടാതെ പിറ്റോണിയ, കലാഡിയ, സൂര്യകാന്തി, സീനിയ, ചെമ്പരത്തി, പെന്റാസ്, ഡാലിയ തുടങ്ങിയവയുടെ വന്‍ശേഖരം മേളയിലുണ്ട്. വിവിധയിനം ക്രോട്ടന്‍സ്, ആസ്റ്റര്‍ എന്നിവയും പുഷ്‌പോത്സവത്തിലെ താരങ്ങളാണ്. മഞ്ഞയും, ഓറഞ്ചും മറ്റ് ഇളം നിറങ്ങളും ചേര്‍ന്ന് ഫ്യൂഷന്‍ ശൈലിയിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. പുഷ്‌പോത്സവം ആരംഭിച്ചതോടെ സന്ദശകരുടെ എണ്ണം മൂന്നിരട്ടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.