മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

Sunday 8 February 2015 11:13 am IST

കുമളി:  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തമിഴ്‌നാട് ആരംഭിച്ചു.   ഇതിനായി മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെട്ട പത്തംഗ സംഘം ശനിയാഴ്ച ഡാം സന്ദര്‍ശിച്ച് പരിശോധന നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി ആക്കി ഉയര്‍ത്താമെന്നതിനൊപ്പം ബേബി ഡാമും ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാമെന്ന്  സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം. ബേബിഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള എസ്റ്റിമേറ്റ് സംഘം ഈ മാസം അവസാനത്തോടെ തയ്യാറാക്കി തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിക്കും.  എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.