മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു. മുസാഫര്‍നഗറിലെ മിര്നാപുരില് ഇന്ന് രാവിലെയാണ് സംഭവം. 16 വയസുള്ള പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്.
വീട്ടില്‍ ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വീടിനു സമീപത്തുള്ള വിജനമായ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് സംഘത്തിലുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: